2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മാധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും......

മലയാളത്തിലെ രണ്ടു താരപ്രമുഖരുടെ വീടുകളില്‍ ഇന്‍കം ടാക്സ് വിഭാഗം പരിശോധന നടത്തിയതിലൂടെ അവരുടെ സ്വത്തു വിവരം പുറത്തു വന്നിരിക്കുകയാണ്.എന്തും മണതരിയുന്ന മാധ്യമ സുഹൃത്തുക്കള്‍ പക്ഷെ ഈ പരിശോധന നടക്കുന്നത് അറിയാന്‍ വൈകി മാത്രമല്ല അറിഞ്ഞപോള്‍ അത്ര പ്രാധാന്യം കൊടുത്തതുമില്ല.ഇപോഴാണെങ്കില്‍ അങ്ങിനോയൊരു സംഭവം നടന്നതായി ഭാവിക്കുന്നെയില്ല.ശ്രീ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പുരാവസ്തുശേഖരത്തിനും ആനകൊമ്പുകള്‍ക്കും നിയമപരിരക്ഷയുണ്ടോ എന്ന കാര്യവും മമ്മുട്ടി നടത്തിയ ഭൂമി കച്ചവടങ്ങളുടെ നിജസ്ഥിതിയും ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലേ??? എന്തിനെയും ഏതിനേയും പര്‍വ്വതീകരിച്ച് ഗര്‍ജ്ജിക്കുന്ന മാധ്യമ സിംഹങ്ങലെയൊന്നും ഗുഹയില്‍നിന്നു പുറത്തു കണ്ടില്ല ഇവരുടെ ധാര്‍മികത ഇത്രയേ ഉള്ളോ അതോ താരപകിട്ടു അവരുടെയും വായ മൂടികെട്ടിയോ?....നാട്ടില്‍ എന്ത് നടന്നാലും അതൊരു വാര്ത്തയാക്കുന്ന ദ്രിശ്യമാധ്യമങ്ങളുടെ മൌനം അര്‍ത്ഥ ഗര്ഭമല്ലേ....

മാധ്യമങ്ങള്‍ സമൂഹത്തിലെ പല കള്ളക്കളികളും പുറത്തു കൊണ്ടുവരുന്നുണ്ടെങ്കിലും ഇതുപോലെയുള്ള ചില കാര്യങ്ങളിലെ ചായ്‌വുകള്‍ ഭൂഷണമല്ല പ്രത്യേകിച്ചു മാധ്യമ റിപോര്‍ട്ടുകളുടെ രീതികളും ലക്ഷ്യങ്ങളും കൂടുതല്‍ വിമര്ശന വിധേയമാകുന്ന ഈ കാലഘട്ടത്തില്‍.
അഴിമതിയും നിയമധ്വംസനങ്ങളും രാഷ്ട്രീയത്തില്‍ മാത്രമല്ല പത്രപ്രവര്‍ത്തന രംഗത്തും ഉണ്ട് അതിനെയൊക്കെ തുറന്നു കാട്ടാന്‍ മാധ്യമലോകം ചങ്കുറ്റം കാട്ടണം ചില സങ്കുചിത താല്പര്യങ്ങള്‍ സംരഷിക്കാന്‍ താല്പര്യപെടുന്നവരുടെ പിണിയാണുകളായി മാറരുത് അങ്ങിനെയാകുമ്പോഴാണ് മാധ്യമ സിന്ടിക്കെട്ട് എന്ന വിശേഷണം പേറേണ്ടി വരുന്നത്.ഈയടുത്ത കാലത്ത് ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ ഒരു ക്ഷേത്ര ഭൂമിയില്‍ നടത്തിയ കയ്യേറ്റം സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ടായിരുന്നു അതിനെ കുറിച്ച് പല മാധ്യമങ്ങളും കണ്ണടച്ചു.ജര്‍മന്‍ ബാങ്കിലെ കള്ളപണ നിക്ഷേപത്തിന്റെ പേരില്‍ ഒരു മാധ്യമ ഗ്രൂപ്പില്‍ പെട്ടെ ആള്‍ ഗവണ്മെന്റില്‍ ടാക്സ് അടച്ചു രക്ഷപെട്ടു ഇതൊന്നും വലിയ വാര്‍ത്ത‍യായി ഈയുള്ളവന്‍ പല ചാനലിലും കണ്ടില്ല തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്.കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ല എന്നപേരില്‍ മാത്രം രക്ഷപെട്ടു നിന്ന ഒരു മാന്യ ചാനല്‍ മേധാവിക്കെതിരെ ഒരു കണ്ണാടിയും തിരിഞ്ഞു കണ്ടില്ല,അദ്ദേഹം ഇപ്പോള്‍ പ്രസ്തുത ചാനലില്‍ നിന്ന് മാറി
വേറൊരു ചാനലിന്റെ കണ്ണാടി കൂട്ടില്‍ ഇരുന്നു ജയ്ഹിന്ദ് എന്ന് ഗര്ജിക്കുന്നുണ്ട്.......

പൈങ്കിളി നോവലുകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് ചില ചാനലുകളില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേകിച്ച് സ്ത്രീ പീഡന കേസുകള്‍.ഇതിലൊക്കെ നമ്മുടെ മാധ്യമ ലോകം കുറച്ചു കൂടെ ശ്രദ്ധ ചെലുത്തേണ്ടതല്ലെ.മാധ്യമങ്ങളും കൂടി അടങ്ങുന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തകുറവ് കൂടി നമ്മുടെ സഹോദരിമാരുടെ ദുരിതങ്ങള്‍ക്ക് കാരണമല്ലേ അങ്ങിനെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍ക്ക് വേണ്ടിയെങ്കിലും അവരുടെ ഉറ്റവരെയും ഉടയവരെയും സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാക്കാതിരുന്നു കൂടെ.റിപ്പോര്‍ട്ടുകള്‍ നല്ലത് തന്നെ പക്ഷെ അവയുടെ അവതരണ രീതി പൊളിച്ചെഴുത്തിനു വിധേയമാക്കേണ്ടതാണ്.ഇത്തരം വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തേണ്ടതു അത്യാവശ്യമാണ്

ഇതെല്ലാം പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം മറക്കരുത്  സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും ജനങ്ങളുടെ പ്രതീക്ഷയും അതാണ് ആ അന്തസത്ത ഉള്‍ക്കൊണ്ട്‌ കൊണ്ട് സമൂഹത്തിനു വേണ്ടി മാത്രം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക ........

3 അഭിപ്രായങ്ങൾ:

  1. എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഒരു അജണ്ടയുണ്ട്. അതനുസരിച്ചാണ് അവരുടെ വാര്‍ത്തകള്‍.

    മറുപടിഇല്ലാതാക്കൂ
  2. സ്വന്തം മുഖത്തെ വൃത്തികെട് അറിയാന്‍ ഒരു 'കണ്ണാടി' ഇല്ല എന്നതാണ് മാധ്യമങ്ങളുടെയും പ്രശ്നം.
    സമൂഹത്തില്‍ വന്നുഭവിച്ച ജീര്‍ണ്ണത മാധ്യമരംഗത്തും വന്നുഭവിക്കാതെ തരമില്ല. പക്ഷെ ഇതവര്‍കൂടി സമ്മതിക്കണ്ടേ..
    ലേഖനം നന്നായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ സമൂഹത്തിലെ ഏറ്റവും അഹംഭാവമുള്ള വര്‍ഗ്ഗം മാധ്യമ പ്രവര്‍ത്തകരാണെന്നാണ് എന്റെ വിലയിരുത്തല്‍.

    മറുപടിഇല്ലാതാക്കൂ