2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഹസാരെ.......ഒരു ഭാരതീയന്‍റെചിന്ത

ആരാണ് അണ്ണാ  ഹസ്സാരെ ? എന്താണ് അദ്ദേഹത്തിന്റെ നിലപാടുകള്‍ ?? ...ഒരു ഗ്രാമത്തെ സ്വയം പര്യാപ്തതയിലെത്തിച്ച ഗ്രാമീണര്‍ക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കികൊടുത്തു കൊണ്ട് രാജ്യത്തിന്‌ മാതൃകയായ ഒരു വിമുക്ത ഭടന്‍ ഇപോള്‍ അഴിമതിക്കെതിരെ സുധീരമായ പോരാട്ടം നടത്തുന്നു .എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ സമരത്തെ ഭയക്കുന്നു എന്തിനു വേണ്ടി തികച്ചും  ജനാധിപത്യ വിരുദ്ധമായ രീതിയില്‍ അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഹസാരയെ അറസ്റ്റുചെയ്തു ജയിലിലടച്ചു ലോക്പാല്‍ ബില്ലിന്‍റെ പരിധിയില്‍ സംശുദ്ധനെന്നു കേന്ദ്രമന്ത്രിമാര്‍ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയെ എന്ത് കൊണ്ട് ഉള്‍പെടുത്താന്‍ മടിക്കുന്നു ...ഇതൊക്കെ ഒരുസാധാരണ ഭാരതീയ പൌരനു തോന്നുന്ന സംശയങ്ങള്‍ മാത്രമാണ് ."മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയക്കേണ്ടതുള്ളു" അത് കൊണ്ട് തന്നെ പ്രധാന മന്ത്രി സംശയത്തിന്റെ നിഴലിലാകുന്നു.സമാധാനപരമായി സമരം നടത്താന്‍ ഒരുങ്ങിയ ഹസ്സാരയെ ജയിലിലടക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ച മഹാന്‍ ആരാണെന്നറിയില്ല എന്ത് തന്നെയായാലും ആ നടപടി കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുതാനെ ഉപകരിച്ചുള്ളൂ .ദിവസേനയുള്ള അഴിമതി കേസുകള്‍ കൊണ്ട് നാണം കേട്ടിരിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ അപഹസ്യരാക്കുവാന്‍  ഈ നടപടി കാരണമായി .പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയിലേക്കാണ് നമ്മുടെ താടിക്കാരന്‍ എപ്പോള്‍ എത്തിപെട്ടിരിക്കുന്നത്.ഏതായാലും തൊട്ടതിനും പിടിച്ചതിനും അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ഇടതുപക്ഷത്തിനു വലതുപക്ഷത് നിന്നും വെള്ളകുപ്പായത്തില്‍ പൊതിഞ്ഞ ഒരു മാന്യനെ കൂട്ട് കിട്ടിയിട്ടുണ്ട്.ഹസ്സാരെയുടെ സമരത്തിന്‌ പിറകില്‍ അമേരിക്കയുടെ കരങ്ങള്‍ കണ്ടുപിടിച്ച ശ്രീ.വിഷ്ണുനാഥ് ഒരു സംഭവം തന്നെ.
 അണ്ണാ ഹസ്സാരെയുടെ ചില നിലപാടുകള്‍ ജനാധിപത്യ വ്യവസ്ഥയെ പാടെ അവഹേളിക്കുന്ന രീതിയിലുള്ളതാണ്‌ എന്നിട്ട് പോലും സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന്റെ പിറകില്‍ അണിചേരുന്നു,ഇതിനെ കുറിച്ച് ഭാരതത്തിലെ എല്ലാ രാഷ്ട്രീയ കോമരങ്ങളും ഗൌരവമായി ആലോചികേണ്ടതാണ്.നമ്മുടെ നാട്ടിലെ രാഷ്ട്രീയ ജീര്‍ണത തന്നെയാണ് അതിനു കാരണം.അഴിമതി കഥകള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ  ഒരു ജനതയുടെ രോഷം അണ പൊട്ടിയോഴുകുന്നതാണ് ഈ സമരത്തിലൂടെ നാം കാണുന്നത്.നാട്ടിലെ പ്രതിപക്ഷകഷികള്‍ക്കും അഴിമതിക്കെതിരെ നാവുയര്‍ത്താന്‍ കഴിയാത്തതാണ് ഹസ്സരെയേ പോലുള്ളവരെ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നത്.ചക്കരകുടത്തില്‍ ഒരിക്കല്‍ കയ്യിട്ടവര്‍ നക്കികൊണ്ടേയിരിക്കും എന്നാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ കാണുമ്പോള്‍ തോന്നുക.
അണ്ണാഹസ്സാരെയുടെ ലക്‌ഷ്യം അത്യുന്നതം തന്നെ ഒരു പരിധി വരെ മാര്‍ഗ്ഗവും.പക്ഷേ നാം ചിന്തിക്കേണ്ട കാര്യം ഭാരതത്തിനു ഒരു മഹത്തായ ജനാധിപത്യ പാരമ്പര്യം ഉണ്ട് ഹസ്സാരെയുടെ ചില പ്രസ്താവനകള്‍ പാര്‍ലിമെന്റിനെയും അതുവഴി ജനാധിപത്യത്തെയും അവഹേളിക്കുന്ന രീതിയിലുള്ളതായിരുന്നു.പാര്‍ലിമെന്റ് അംഗങ്ങള്‍ക്കിടയില്‍ അഴിമതിക്കാരും അല്ലാത്തവരും ഉണ്ടാകും നമ്മുടെ ആന്റണിയെ നോക്കുക അമേധ്യത്തിനു നടുവിലിരിക്കുന്ന ചെറിപഴതെപോലെ ഇത്തരത്തിലുള്ള അനേകം പേര്‍ രാഷ്ട്രീയ ഭേദമന്യേ നമ്മുടെ ഭരണ വ്യവസ്ഥയിലുണ്ട് ആ നിലക്ക് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരേയും വ്യവസ്ഥയെയും അടച്ചാക്ഷേപിക്കുന്നത് ഒരു നല്ല ഭാരതീയന് ഭൂഷണമല്ല.ഒരു മാവിലെ ചില മാങ്ങകള്‍ കേടായി എന്ന് വിചാരിച്ചു മാവ് തന്നെ നല്ലതല്ല എന്ന് പറഞ്ഞു അത് വെട്ടികളയുന്നത് മണ്ടത്തരമാണ് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചു ദുഷിച്ചതിനെയൊക്കെ എടുത്തുകളഞ്ഞു നല്ലതിനെ മാത്രം പരിരക്ഷിക്കുവാനുള്ള ഒരു തീരുമാനം എടുക്കുവാനും  അതിനു വേണ്ടതായുള്ള മാറ്റങ്ങള്‍ തെരഞ്ഞെടുപ്പു രീതികളില്‍ വരുത്തുവാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുവാനും പൊതുസമൂഹത്തിന്റെ ഈ സമരം കാരണമാകണമെന്നു ഏതൊരു ഭാരതീയനും ആഗ്രഹിക്കുന്നുണ്ടാകാം.ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കുകയാണ് അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന എല്ലാ അസ്ഥിരതകളും ലോകത്താകമാനം ചര്ച്ചവിഷയമാകുകയും ചെയ്യും തന്നെയുമല്ല അതില്‍നിന്നും മുതലെടുക്കുവാന്‍ ശത്രുരാജ്യങ്ങള്‍ ശ്രമിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ വളരെ ശ്രദ്ധ ചെലുതെണ്ടത് എല്ലാ ഭാരതീയരുടെയും കടമയാണ്.
നമ്മുടെ നാട്ടിലെ രാഷ്ട്രീയജീര്‍ണതയെ കുറിച്ച് യുവജനങ്ങള്‍ ബോധാവാന്മാരാകേണ്ടതുണ്ട്.അഴിമതിയുടെ ദുര്‍ഭൂതം ബാധിച്ച രാഷ്ട്രീയകോമരങ്ങളെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒഴിവാക്കേണ്ടത് ഇവരെ തെരെഞ്ഞെടുതയക്കുന്ന നാം തന്നെയാണ്.പൊതുസമൂഹം അവശ്യപ്പെടേണ്ട ഒരു കാര്യം നമ്മുടെ തെരഞ്ഞെടുപ്പു രീതികളിലെ മാറ്റങ്ങളാണ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നേരെ നെഗറ്റീവ് വോട്ട് രേഖപെടുത്താന്‍ സംവിധാനം ഉണ്ടാക്കുക ഇത് വഴി ഒരുപരിധി വരെ അനഭിമതരെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടികള്‍ മടിക്കും.പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും നേരിട്ട് തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്കു കഴിയണം.നിലവില്‍ നാം തെരെഞ്ഞെടുതയക്കുന്ന മെമ്പര്‍മാര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയഹിജടയെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആക്കിയാല്‍ അവരെ ചുമക്കേണ്ട ബാധ്യതയാണ്‌ നമുക്കുള്ളത് ഇതിനൊരു മാറ്റം വരേണ്ടേ ??
ഏറ്റവും നല്ല ഉദാഹരണം നമ്മുടെ രാഷ്ട്രപതിയുടെ കാര്യമാണ് ശ്രീ.അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് നമ്മുടെ രാഷ്‌ട്രപതി ലോകം മുഴുവന്‍ ശാസ്ത്രകാരന്‍ എന്ന നിലയില്‍  ബഹുമാനിക്കുന്ന ഒരു വ്യക്തിയാണെന്ന അഭിമാനം ഓരോ ഭാരതീയനും ഉണ്ടായിരുന്നു.രാഷ്‌ട്രപതി നമ്മുടെ പ്രഥമപൌരന്‍ ആണ് അദ്ദേഹം ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ നമ്മുടെ പ്രതിനിധിയായി പോകേണ്ടതാണ് അദ്ദേഹത്തിലൂടെ രാജ്യം കൂടുതല്‍ പ്രശോഭിതമാകെണ്ടാതാണ്.തന്‍റെ കാലയളവില്‍ അത് അദ്ദേഹം വളരെ ഭംഗിയായി ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കുവാന്‍ ചിലര്‍ തയ്യാറായില്ല.ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായിരുന്നെങ്കില്‍ അദ്ദേഹം തന്നെ രാഷ്ട്രപതിയാകുമായിരുന്നു,അതിനു പകരം ഇപ്പോള്‍ ‍ കേവലം വിലകുറഞ്ഞ രാഷ്ട്രീയ താല്പര്യം മാത്രം മുന്‍നിര്‍ത്തി ഒരു രാഷ്ട്രപതിയെ അവരോധിചിരിക്കുന്നു.ഇതൊക്കെ നീതീകരിക്കതക്കതാണോ എന്ന് ഭാരതത്തിലെ പ്രഭുദ്ധരായ യുവജനങ്ങള്‍ തീരുമാനിക്കുക
ഭാരതത്തെ അഴിമതിമുക്തമാക്കുക എന്നതോടൊപ്പം നേരത്തെ പറഞ്ഞ രീതിയിലുള്ള പൊളിച്ചെഴുത്ത്കള്‍ക്കു കൂടി പൊതുസമൂഹ പ്രതിനിധികള്‍ കാരണക്കാരാകണം എന്നാണ് എന്‍റെ ആഗ്രഹം അത് തികച്ചും ജനാധിപത്യ രീതിയോടുള്ള ബഹുമാനത്തോട് കൂടി മാത്രം.ഒരു നവഭാരത നിര്‍മാണത്തിന് അഴിമതി വിമുക്തഭാരതം എന്ന മുദ്രാവാക്യവുമായി എല്ലാ ഭാരതീയരും അണ്ണാ ഹസാരെയ്കൊപ്പം അണിചേരുക...........................

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മാധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും......

മലയാളത്തിലെ രണ്ടു താരപ്രമുഖരുടെ വീടുകളില്‍ ഇന്‍കം ടാക്സ് വിഭാഗം പരിശോധന നടത്തിയതിലൂടെ അവരുടെ സ്വത്തു വിവരം പുറത്തു വന്നിരിക്കുകയാണ്.എന്തും മണതരിയുന്ന മാധ്യമ സുഹൃത്തുക്കള്‍ പക്ഷെ ഈ പരിശോധന നടക്കുന്നത് അറിയാന്‍ വൈകി മാത്രമല്ല അറിഞ്ഞപോള്‍ അത്ര പ്രാധാന്യം കൊടുത്തതുമില്ല.ഇപോഴാണെങ്കില്‍ അങ്ങിനോയൊരു സംഭവം നടന്നതായി ഭാവിക്കുന്നെയില്ല.ശ്രീ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പുരാവസ്തുശേഖരത്തിനും ആനകൊമ്പുകള്‍ക്കും നിയമപരിരക്ഷയുണ്ടോ എന്ന കാര്യവും മമ്മുട്ടി നടത്തിയ ഭൂമി കച്ചവടങ്ങളുടെ നിജസ്ഥിതിയും ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലേ??? എന്തിനെയും ഏതിനേയും പര്‍വ്വതീകരിച്ച് ഗര്‍ജ്ജിക്കുന്ന മാധ്യമ സിംഹങ്ങലെയൊന്നും ഗുഹയില്‍നിന്നു പുറത്തു കണ്ടില്ല ഇവരുടെ ധാര്‍മികത ഇത്രയേ ഉള്ളോ അതോ താരപകിട്ടു അവരുടെയും വായ മൂടികെട്ടിയോ?....നാട്ടില്‍ എന്ത് നടന്നാലും അതൊരു വാര്ത്തയാക്കുന്ന ദ്രിശ്യമാധ്യമങ്ങളുടെ മൌനം അര്‍ത്ഥ ഗര്ഭമല്ലേ....

മാധ്യമങ്ങള്‍ സമൂഹത്തിലെ പല കള്ളക്കളികളും പുറത്തു കൊണ്ടുവരുന്നുണ്ടെങ്കിലും ഇതുപോലെയുള്ള ചില കാര്യങ്ങളിലെ ചായ്‌വുകള്‍ ഭൂഷണമല്ല പ്രത്യേകിച്ചു മാധ്യമ റിപോര്‍ട്ടുകളുടെ രീതികളും ലക്ഷ്യങ്ങളും കൂടുതല്‍ വിമര്ശന വിധേയമാകുന്ന ഈ കാലഘട്ടത്തില്‍.
അഴിമതിയും നിയമധ്വംസനങ്ങളും രാഷ്ട്രീയത്തില്‍ മാത്രമല്ല പത്രപ്രവര്‍ത്തന രംഗത്തും ഉണ്ട് അതിനെയൊക്കെ തുറന്നു കാട്ടാന്‍ മാധ്യമലോകം ചങ്കുറ്റം കാട്ടണം ചില സങ്കുചിത താല്പര്യങ്ങള്‍ സംരഷിക്കാന്‍ താല്പര്യപെടുന്നവരുടെ പിണിയാണുകളായി മാറരുത് അങ്ങിനെയാകുമ്പോഴാണ് മാധ്യമ സിന്ടിക്കെട്ട് എന്ന വിശേഷണം പേറേണ്ടി വരുന്നത്.ഈയടുത്ത കാലത്ത് ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ ഒരു ക്ഷേത്ര ഭൂമിയില്‍ നടത്തിയ കയ്യേറ്റം സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ടായിരുന്നു അതിനെ കുറിച്ച് പല മാധ്യമങ്ങളും കണ്ണടച്ചു.ജര്‍മന്‍ ബാങ്കിലെ കള്ളപണ നിക്ഷേപത്തിന്റെ പേരില്‍ ഒരു മാധ്യമ ഗ്രൂപ്പില്‍ പെട്ടെ ആള്‍ ഗവണ്മെന്റില്‍ ടാക്സ് അടച്ചു രക്ഷപെട്ടു ഇതൊന്നും വലിയ വാര്‍ത്ത‍യായി ഈയുള്ളവന്‍ പല ചാനലിലും കണ്ടില്ല തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്.കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ല എന്നപേരില്‍ മാത്രം രക്ഷപെട്ടു നിന്ന ഒരു മാന്യ ചാനല്‍ മേധാവിക്കെതിരെ ഒരു കണ്ണാടിയും തിരിഞ്ഞു കണ്ടില്ല,അദ്ദേഹം ഇപ്പോള്‍ പ്രസ്തുത ചാനലില്‍ നിന്ന് മാറി
വേറൊരു ചാനലിന്റെ കണ്ണാടി കൂട്ടില്‍ ഇരുന്നു ജയ്ഹിന്ദ് എന്ന് ഗര്ജിക്കുന്നുണ്ട്.......

പൈങ്കിളി നോവലുകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് ചില ചാനലുകളില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേകിച്ച് സ്ത്രീ പീഡന കേസുകള്‍.ഇതിലൊക്കെ നമ്മുടെ മാധ്യമ ലോകം കുറച്ചു കൂടെ ശ്രദ്ധ ചെലുത്തേണ്ടതല്ലെ.മാധ്യമങ്ങളും കൂടി അടങ്ങുന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തകുറവ് കൂടി നമ്മുടെ സഹോദരിമാരുടെ ദുരിതങ്ങള്‍ക്ക് കാരണമല്ലേ അങ്ങിനെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍ക്ക് വേണ്ടിയെങ്കിലും അവരുടെ ഉറ്റവരെയും ഉടയവരെയും സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാക്കാതിരുന്നു കൂടെ.റിപ്പോര്‍ട്ടുകള്‍ നല്ലത് തന്നെ പക്ഷെ അവയുടെ അവതരണ രീതി പൊളിച്ചെഴുത്തിനു വിധേയമാക്കേണ്ടതാണ്.ഇത്തരം വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തേണ്ടതു അത്യാവശ്യമാണ്

ഇതെല്ലാം പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം മറക്കരുത്  സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും ജനങ്ങളുടെ പ്രതീക്ഷയും അതാണ് ആ അന്തസത്ത ഉള്‍ക്കൊണ്ട്‌ കൊണ്ട് സമൂഹത്തിനു വേണ്ടി മാത്രം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക ........

2011, ജൂലൈ 26, ചൊവ്വാഴ്ച

കാര്‍ഗില്‍ യുദ്ധ വിജയദിവസം.

ഇന്ന് കാര്‍ഗില്‍ യുദ്ധ വിജയദിവസം.നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ജീവന്‍ ബലിയര്പിച്ച വീര ജവാന്മാരുടെ സ്മരണക്കു മുന്പില്‍ പ്രണാമം അര്പിക്കുന്നു.

2011, ജൂലൈ 17, ഞായറാഴ്‌ച

രാമായണ മാസം

ഇന്ന് കര്‍ക്കിടകം ഒന്ന് രാമായണ മാസാരംഭം.കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യം നിന്ന് പോകാതെ  നന്മയുടെ പുണ്യം വിതച്ചുകൊണ്ട് ആദിമഹാകാവ്യ  പാരായണം  കൊണ്ട്  മുഖരിതമാകുന്ന ഒരു മാസം.

നന്മകളാല്‍ നിറയട്ടെ ഈ രാമായണമാസവും